Skip to main content

ക്ലീനിംഗ് സ്റ്റാഫ് നിയമനം

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ക്ലീനിംഗ് സ്റ്റാഫിൻ്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂണ്‍ 2ന് രാവിലെ 9.30ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്കും ആശുപത്രികളില്‍ ശുചീകരണ ജോലികള്‍ ചെയ്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ദിവസ വേതനം 500 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, സ്ഥിര മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date