സ്കിൽഡ് ലേബർ നിയമനം; അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെൻ്റ് ഓഫ് അക്വാകൾച്ചർ കേരള ( എഡിഎകെ) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഗവ.ഫിഷ് സീഡ് ഹാച്ചറി, പീച്ചിയിലേക്ക് ജനറേറ്റർ, വാട്ടർപമ്പ് എയറേറ്റർ മറ്റ് ഇലക്ട്രിക്ക് ജോലികൾ കൈകാര്യം ചെയ്യുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യുന്നതിനായി സ്കിൽഡ് ലേബർമാരെ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ.സി, ഇലക്ട്രീഷ്യൻ ട്രേഡ് ഐ.ടി.ഐ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസിൽ താഴെയുള്ളള പുരുഷന്മാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് 29 ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ പീച്ചിയിലുള്ള ഗവ. ഫിഷ് സീഡ് ഹാച്ചറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9747917348 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
- Log in to post comments