Skip to main content

കൂടിക്കാഴ്ച 23 ന്

 

അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അഗളി പ്രീസ്‌കൂളില്‍ നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മെയ് 23 ന് ഉച്ചയ്ക്ക് ഒന്നിന് കൂടിക്കാഴ്ച നടത്തുന്നു. പി പി ടി ടി സി (PPTTC), നഴ്‌സറി ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ കോഴ്‌സ് എക്‌സാമിനേഷന്‍ ( പി എസ് സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യത) എന്നിവയാണ് യോഗ്യത.  അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം ഐ ടി ഡി പി ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

date