Skip to main content

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റിമാരെ നിയമിക്കുന്നു. ഒറ്റപ്പാലം താലൂക്ക് എഴുവന്തല, ശ്രീ ചെമ്മംകുഴി ക്ഷേത്രം, മണ്ണാര്‍ക്കാട് താലൂക്ക്  അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ മെയ് 30 വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും  www.malabardevaswom.kerala.gov.in ലും ലഭിക്കും.   ഫോണ്‍: 0491-2505777

date