Post Category
*ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു*
മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിൽ പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.സി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഓണേഴ്‌സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഓണേഴ്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ https://cascap.ihrd.ac.in എന്ന വെബ്‍സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ :8547005077, 04936-246446
date
- Log in to post comments