Skip to main content

*യു.പി.എസ്.സി പരിശീലനം*

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ (കിലെ) അക്കാഡമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസ് സബ്സിഡിയിൽ പരിശീലനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾ www.kile.kerala.gov.in/kileiasacademy  യിൽ ലഭിക്കും. ഫോൺ: 0471-2479966, 8075768537. ഇ-മെയിൽ:  kileiasacademy@gmail.com.

 

date