Skip to main content

മുഖ്യമന്ത്രി വി. ഡി. സതീശൻ ചുമതലയേറ്റു

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. സത്യപ്രതിജ്ഞക്കും ലോക്ഭവനിലെ ഗവർണറുടെ ചായ സൽക്കാരത്തിനും ശേഷം ഉച്ചക്ക് 12.44 നാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു എന്നിവർ പൂച്ചെണ്ടുകൾ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിസഭാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.

പി.എൻ.എക്‌സ്. 1542/2026

date