Post Category
എം.ബി.എ. പ്രവേശനം: പ്രൊഫൈലിലെ ന്യൂനതകൾ പരിഹരിക്കാം
മേയ് 31ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന എം.ബി.എ. പ്രവേശനത്തിനുള്ള KMAT 2026 (Session-II) പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘KMAT 2026-Candidate Portal’ എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ള പക്ഷം അവ മേയ് 20 ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ തിരുത്തുന്നതിനാവശ്യമായ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.
പി.എൻ.എക്‌സ്. 1529/2026
date
- Log in to post comments