Skip to main content

കീം-2026 കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഭിന്നശേഷി വിഭാഗക്കാർക്കുള്ള പരിശോധന

സംസ്ഥാനത്തെ എൻജിനിയറിങ് / ഫാർമസി / ആർക്കിടെക്ചർ / മെഡിക്കൽ /  മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ  ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി പ്രോസ്‌പെക്ടസ് ക്ലോസ് 5.3 പ്രകാരം മെഡിക്കൽ ബോർഡ് ചേരുന്ന വിവരം മേയ് 14 ലെ വിജ്ഞാപനപ്രകാരം അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് ക്രമീകരിച്ചിരിക്കുന്ന സ്ഥലവും തീയതിയും അറിയുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 1536/2026

date