Post Category
ജവഹർ ബാലഭവനിലെ റഗുലർ ക്ലാസ്സുകൾ ജൂൺ 2 മുതൽ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2026-2027 അധ്യയന വർഷത്തെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റഗുലർ ക്ലാസുകൾ ജൂൺ 2ന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളർസ്‌കേറ്റിംഗ്, യോഗ, അബാക്കസ്, എയ്‌റോമോഡലിംഗ്, സ്‌പോക്കൺ ഇംഗ്‌ളീഷ്, സംഗീത - വാദ്യ ഉപകരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന 28 വിഷയങ്ങളിൽ ഒരു കുട്ടിക്ക് 3 വിഷയങ്ങൾ തെരഞ്ഞെടുക്കാം. ആഴ്ചയിൽ 2 ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. ശനി, ഞായർ ദിവസങ്ങളിൽ വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിനായി: 0471 2316477, 8590774386.
പി.എൻ.എക്‌സ്. 1540/2026
date
- Log in to post comments