Skip to main content

പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം

പൂക്കോട്ടുംപാടം പ്രീമെട്രിക് ഹോസ്റ്റലിലേക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ മെയ് 30ന്  രാവിലെ 10.30ന് നടക്കും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ : 9496070400, 9544290676.

 

date