Post Category
അപേക്ഷ ക്ഷണിച്ചു
മലമ്പുഴ ഗവ വനിത ഐ.ടി.ഐയില്‍ ആരംഭിക്കുന്ന സൗജന്യ സീനിയര്‍ അസോസിയേറ്റ് ഡെസ്കോപ്പ് പബ്ലിഷിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാലത്തേക്ക് മെയ് 25 മുതല്‍ 80 ദിവസമാണ് ക്ലാസ് നടക്കുന്നത്. എസ്.എസ്.എല്‍.സിയും പ്ലസ്ടുവും കമ്പ്യൂട്ടര്‍ നോളജും ഒന്നര വര്‍ഷ കമ്പ്യൂട്ടര്‍ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലങ്കിൽ എൻ എസ് ഒ എഫ് (NSOF - In Publishing) മൂന്ന് വർഷത്തെ പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് മെയ് 23 വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8089089808 ഇ-മെയില്‍- womenitimpuzha@gmail.com
date
- Log in to post comments