Skip to main content

കണ്‍സള്‍ട്ടന്റ് നിയമനം

ജില്ലയില്‍ എംപിലാഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എംപിലാഡ്‌സ് വര്‍ക്കുകളുടെ നിരീക്ഷണവും എന്‍.ഡി.എ/എസ്.എന്‍.എയ്ക്ക് വേണ്ട അസിസ്റ്റന്‍സ് നല്‍കുന്നതിനുമായി കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ ബിരുദം, അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 25-40. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date