Skip to main content

ഹാന്‍ഡ്‌ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം  ടെക്നോളജി നടത്തുന്ന ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് ജൂൺ 16 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം.

 അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.iihtkannur.ac.in എന്ന വെബ്സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേരിട്ടും ലഭിക്കും.
വിശദവിവരങ്ങൾക്ക് താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക.

വിലാസം - എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7.
ഇ-മെയില്‍: info@iihtkannur.ac.in ഫോണ്‍: 0497 2835390.
 

date