Post Category
സ്വയം തൊഴില്‍ വായ്പ
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പിന്നാക്ക, പട്ടിക ജാതി, പട്ടിക വര്‍ഗ, പൊതുവിഭാഗത്തിലുളള വനിതകള്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) വായ്പ അനുവദിക്കും. WWW.kswdc.org വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 8281552350.
date
- Log in to post comments