Skip to main content

വനിതാ കുക്കിനെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ പ്രീ-മെട്രിക് ഹോസ്റ്റലില്‍ (പെൺകുട്ടികൾ) 2026-27 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വനിതാ കുക്കിനെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. 

നിലവിലുള്ള സ്ഥിരം കുക്ക് വീക്കിലി ഓഫ്, മറ്റ് അവധി എടുക്കുന്ന ദിവസങ്ങളിലേക്കാണ് നിയമനം.

 പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കെ.ജി.സി.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ള 18-36 വയസ്സ് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് വയസ്സിളവ് ബാധകം).  ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മേയ് 23-ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കേണ്ടതാണ്. 

പ്രീ-മെട്രിക് ഹോസ്റ്റല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും നിയമനത്തിൽ മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9656450131, 7356861208, 9446503822.

date