Skip to main content

ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെങ്ങാനൂരുള്ള പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിൽ ട്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബിഎഡുമാണ് യോഗ്യത.

യു.പി വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുണ്ട്. പ്ലസ്ടുവും ഡി.എഡുമാണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 26ന് രാവിലെ 11ന് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547630012

date