Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: വാച്ച്മാന്‍ (ഏഴാം ക്ലാസ്സ് പാസ്സ്, പ്രവര്‍ത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), വനിതാ വാര്‍ഡന്‍ (എസ്.എസ്.എല്‍.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം), മെയില്‍/ ഫീമെയില്‍ ആയ (ഏഴാം ക്ലാസ്സ് പാസ്സ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), കുക്ക് (ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ്), ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ (ഏഴാം ക്ലാസ്സ് പാസ്, ഡിഗ്രി പരിഗണിക്കില്ല)

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം മെയ് 25ന് രാവിലെ 10ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ എത്തണം. ഫോൺ : 0471 2314238, 8547630006

date