പട്ടികവർഗ വികസന വകുപ്പിൽ കുക്ക്, വാച്ച്മാൻ, ആയ ഒഴിവുകൾ; മേയ് 22-ന് അഭിമുഖം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാൻ, ആയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകളിലേക്കും 2026-27 അധ്യയന വർഷത്തിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കുമാണ് നിയമനം.
കൊല്ലം ജില്ലയിലെ അമൃതകുളം, കുളത്തുപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ, കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ മായിത്തറ ഹോസ്റ്റലിലുമാണ് ഒഴിവുകളുള്ളത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായി മേയ് 22-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം. ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ടെത്തേണ്ടതാണ്. ഫോൺ: 0475-2222353.
- Log in to post comments