Skip to main content

യോഗ ട്രെയിനര്‍ നിയമനം

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനര്‍മാരെ നിയമിക്കാന്‍ മെയ് 25 ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്ന് ബി എന്‍ വൈ എസ് (ബാച്ചിലര്‍ ഓഫ് നാച്ചുറോപതി ആന്‍ഡ് യോഗിക് സയന്‍സസ്) ബിരുദം/ തത്തുല്യ യോഗ്യത, യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, അസല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അന്നേ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9496363158, 04742404299.
 

 

date