Skip to main content

ഫാർമസി രണ്ടാം ഘട്ട അലോട്ട്‌മെന്റ്

തിരുവന്തപുരംകോഴിക്കോട് ഗവൺമെന്റ് ഹോമിയോ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സസ് ഇൻ ഫാർമസി (ഹോമിയോപ്പതി) -2026 കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ മേയ് 22  നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ മേയ് 26, 27 തീയതികളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364 www.lbscentre.kerala.gov.in .

പി.എൻ.എക്‌സ്. 1555/2026

date