Post Category
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും ബിരുദവും ഡി.സി.എ (DCA) / പി.ജി.ഡി.സി.എ (PGDCA) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE) ഒപ്പം കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് (അല്ലെങ്കിൽ തത്തുല്യം), മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE അല്ലെങ്കിൽ തത്തുല്യം) എന്നിവയും ഉണ്ടായിരിക്കണം. മെയ് 30-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ:0484-2386000
date
- Log in to post comments