Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ ആർ ടി സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി മെയ് 26 രാവിലെ 11ന് വാക്ക് ഇൻറർവ്യൂ നടക്കും. കമ്പ്യൂട്ടർ പരിജ്ഞാനവും എം എസ് ഓഫീസ്, ഇൻറർനെറ്റ്, ഇലക്ട്രോണിക് മെയിൽ എന്നിവയിൽ പ്രാവീണ്യവും ഉള്ള എംബിബിഎസ് ബിരുദധാരികൾക്കാണ് അവസരം. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്. 
ഫോൺ: 0484-2386000

date