ജൈവ വൈവിധ്യ ദിനാചരണം ഇന്ന്
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണവും ഏകദിന ശില്പശാലയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഇന്ന് (മെയ് 20) രാവിലെ 10. 30 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡൻ്റ് സിൻ്റ ജേക്കബ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യ അതിഥിയാവും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ.ടി വി സജീവ് മുഖ്യപ്രഭാഷണവും, ജില്ലാ കോഓഡിനേറ്റർ എൻ കെ ശ്രീരാജ് വിഷയാവതരണം നടത്തും.
ചടങ്ങിൽ കണ്ടൽ സംരക്ഷണ പ്രവർത്തകൻ ടി.പി മുരുകേശൻ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ ഐ.ബി മനോജ് കുമാർ എന്നിവരെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പില പി എ മുക്താർ , ശ്രീദേവി മധു, റസിയ സവാദ് , ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ സിദ്ദീഖ് സ്വാഗതവും എം പി ഷാജൻ നന്ദിയും പറയും.
- Log in to post comments