Skip to main content

കെയര്‍ പദ്ധതി- അവലോകന യോഗം ചേര്‍ന്നു

ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും ചേര്‍ന്ന്  ജില്ലാ ട്രോമാകെയറിന്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന 'കെയര്‍' പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, ഉപേക്ഷിക്കപെട്ടവര്‍ എന്നിവരെ അടിയന്തിര സാഹചര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമായി നടപ്പാക്കുന്നതാണ് 'കെയര്‍' പദ്ധതി. വര്‍ഷക്കാലത്ത് വയോജനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പരിചരണത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി റവന്യൂ, വില്ലേജ്, പൊലിസ് എന്നിവരുടെ സഹകരണത്തോടെ ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രകൃതിക്ഷോഭമോ മറ്റു ദുരന്തങ്ങളോ ഉണ്ടാകുന്ന പക്ഷം അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കി ട്രോമാകെയറിന്റെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലുമെത്തി ട്രോമാകെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ പരിശീലനം നല്‍കും.

ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിലെ ഡി.ഡി.സി ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര അധ്യക്ഷതവഹിച്ചു. ഡി.വൈ.എസ്.പി.മാരായ പ്രകാശന്‍, കെ.സി സുഭാഷ് ബാബു, വി.കെ വിശ്വംഭരന്‍, എം.ബി ലത്തീഫ്, ട്രോമാകെയര്‍ പ്രസിഡന്റ് ഡോ. പി.എം മുഹമ്മദ് നജീബ്, ട്രോമാകെയര്‍ പ്രതിനിധികളായ കെ. അഷ്റഫ് വണ്ടൂര്‍, പ്രതീഷ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.

date