Skip to main content

കെല്‍ട്രോണില്‍ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സ് പരിശീലനം

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കംപ്യൂട്ടര്‍ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി. നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്വേഡ് വെബ് ഡവലപ്‌മെന്റ് അസോസിയേറ്റ് കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണിന്റെ കോഴിക്കോട്ടുള്ള നോളഡ്ജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസ്സില്‍ താഴെയുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍  ലിങ്ക്‌റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍- 0495-2301772, 8590605275.

date