Post Category
പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2026-2027 അധ്യയന വര്‍ഷം എല്‍.കെ.ജി, ഒന്നാം, ക്ലാസ് എന്നിവയില്‍ പുതുതായി അഡ്മിഷന് നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കും. അഡ്മിഷന് നേടുന്ന സ്കൂളുകളില്‍ നിന്നുള്ള സാക്ഷ്യപത്രവും അനുബന്ധ രേഖകളും സഹിതം https://services.unorganisedwssb.org/index.php/home എന്ന ലിങ്ക് വഴി ജൂണ്‍ അഞ്ചിനകം അപേക്ഷിക്കണം.
അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പും കേരള സംസ്ഥാന അസംഘടിത തൊഴിലാളി ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ജൂണ്‍ ആറിനകം ലഭിക്കണം. ഫോണ്‍- 0483- 2730400.
date
- Log in to post comments