പൊന്നാനി ഐ.സി.എസ്.ആറില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിനു (ഐ.സി.എസ്.ആര്‍)കീഴില്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് - ഡെവലപ്‌മെന്റ് കോഴ്സ് (ടി.ഡി.സി), പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് (സി.എസ്.എഫ്.സി), ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമായുള്ള സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (വീക്കന്റ്) കോഴ്സ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂണ്‍ ആറിനകം www.kscsa.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. പ്രവേശന പരീക്ഷ ജൂണ്‍ ഏഴിന് രാവിലെ പത്തുമുതല്‍ 11വരെ ഐ.സി.എസ്.ആറില്‍ നടക്കും. ജൂണ്‍ 14ന് ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.kscsa.org എന്ന വെബ്സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍- 04942665489, 8281098868, 9846715386, 9645988778, 8089858680 എന്നിവയിലും ലഭ്യമാണ്.
- Log in to post comments