Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള ധനസഹായം; അപേക്ഷ ക്ഷണിച്ചു

കേരള സംസ്‌ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2026 - 27 അധ്യയന വർഷത്തിൽ പുതുതായി എൽ.കെ.ജി, ഒന്നാം ക്ലാസ് അഡ്മിഷൻ നേടുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷൻ നേടുന്ന സ്‌കൂളിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം https://services.unorganisedwssb.org/index.php/membership/lkg_sprt_scheme എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ  സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ അഞ്ച്.  
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2385900.

date