Skip to main content

*എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍*

ജില്ലയില്‍ വനം വന്യ ജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 211/2025, 213/25, 214/25) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19, 20, 21 തിയ്യതികളില്‍ രാവിലെ അഞ്ച് മണി മുതല്‍ കല്‍പറ്റ മുണ്ടേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനടത്തുളള കരിങ്കുറ്റി - മുണ്ടേരി റോഡില്‍ വെച്ച് നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ,, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് എന്നവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ടെസ്റ്റിന് ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടക്കുന്ന മെയ് 19, 20, 21 തിയ്യതികളില്‍ രാവിലെ ആറ് മണി മുതല്‍ ടെസ്റ്റ് തീരുന്നത് വരെ കരിങ്കുറ്റി - മുണ്ടേരി റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. 

date