Skip to main content

അഭിമുഖം നടത്തും

കാര്യവട്ടം സർക്കാർ കോളേജ്, എസ്. എൻ. കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, NISH എന്നിവിടങ്ങളിലായി 2026-27 അധ്യയന വർഷത്തിലേക്ക് താൽക്കാലികമായി കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുണ്ട്. (കോളേജുകളെ ക്ലസ്റ്ററുകൾ ആയി തിരിച്ചു ആകെ 3 ഒഴിവുകൾ) ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവർത്തി പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26 രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: 0471 2417112, 9188900161.

പി.എൻ.എക്‌സ്. 1566/2026

date