Post Category
അഭിമുഖം മാറ്റി
വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്പോട്സ് പരിശീലകരുടെ ഒഴിവിലേയ്ക്കുള്ള അഭിമുഖം മെയ് 25ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കും.
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി അല്ലെങ്കില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിഗ്രി, എന്‍.ഐ.എസ് ഡിപ്ലോമ ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ യോഗ്യത അനിവാര്യം. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്‌സ് ഇനങ്ങളിലായി ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നന്ദാവനം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2314238
date
- Log in to post comments