Skip to main content

സെന്‍സസ് 2027 പശ്ചാത്തലപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍

സെന്‍സസ് 2027ന്റെ പശ്ചാത്തലപ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കലക്ടറുമായ എന്‍ ദേവിദാസ് വ്യക്തമാക്കി. ഓണ്‍ലൈന്‍യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയിട്ടാണ് അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാരെ നിയമിച്ചതായി അറിയിച്ചത്. സമ്പൂര്‍ണവിവരശേഖരണത്തിന് മുന്നോടിയായി എന്യൂമറേറ്റര്‍മാര്‍ സന്ദര്‍ശിക്കേണ്ട വീടുകളുടെഎണ്ണംഅടങ്ങിയ 'ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ' (എച് എല്‍ ബി) രൂപീകരണം ത്വരിതപ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കി.
  സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം പോര്‍ട്ടലില്‍ എച് എല്‍ ബി ബ്ലോക്കുകള്‍  മെയ് 23നകം രേഖപ്പെടുത്തണം.  പോര്‍ട്ടലില്‍ ലഭ്യമാക്കിയ ഓണ്‍ലൈന്‍ ഭൂപടത്തിലാണ് ബ്ലോക്കുകള്‍ അടയാളപ്പെടുത്തേണ്ടത്. ബ്ലോക്കുകളുടെ  സ്ഥാനനിര്‍ണയം ഉപഗ്രഹഅധിഷ്ഠിതസാങ്കേതികവിദ്യ (ജിയോ ലൊക്കേഷന്‍) ഉപയോഗിച്ച് നടത്തണം. ഹൗസ്‌ലിസ്റ്റിംഗ് പ്രക്രിയ പൂര്‍ണമാക്കി സൂപ്പര്‍വൈസര്‍മാരുടെയും എന്യൂമറേറ്റര്‍മാരുടെയും പരിശീലനം ആരംഭിക്കും. മെയ് 28 മുതല്‍ ജൂണ്‍ 23 വരെയാണ് പരിശീലനകാലയളവ്.    
യോഗത്തില്‍   ജില്ലാ സെന്‍സസ് ഓഫീസറായ എ ഡി എം ടി കെ വിനീത്, സെന്‍സസ്  അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി ദിവാകരന്‍, ചാര്‍ജ് ഓഫീസര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date