Skip to main content
..

ആദ്യഘട്ട ഫീല്‍ഡ്തല പരിശീലനത്തിന് സമാപനം

  സെന്‍സസ് തയ്യാറെടുപ്പുകളുടെഭാഗമായി ജില്ലയിലെ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കായി സംഘടിപ്പിച്ച ആദ്യഘട്ടപരിശീലനത്തിന് സമാപനം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന ചടങ്ങ് ജില്ലാ സെന്‍സസ് ഓഫീസറായ എഡിഎം ടി കെ വിനീത് ഉദ്ഘാടനം ചെയ്തു.
രണ്ടു ബാച്ചുകളിലായി 60 പേര്‍ക്കാണ് പരിശീലനം നല്‍കിയത്.  സെന്‍സസ് ചോദ്യാവലി, ഡിജിറ്റല്‍ഉപകരണങ്ങളുടെവിനിയോഗം എന്നിവ പരിച്ചയപ്പെടുത്തുന്നതിനൊപ്പം പ്രായോഗികപരിശീലനവും നല്‍കി.  പരിശീലനംനേടിയ ഫീല്‍ഡ് ട്രെയിനര്‍മാര്‍ എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കും.
 

date