Skip to main content

കോടതികളില്‍ നിയമനം

പരവൂര്‍ കുടുംബ കോടതിയില്‍ ഡഫേദാര്‍, അറ്റന്‍ഡര്‍, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 62 വയസ്സ്. ഫോട്ടോ സഹിതമുള്ള ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ജൂണ്‍ അഞ്ചിനകം സമര്‍പ്പിക്കണം.
 

 

date