Skip to main content

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

 കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാം അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

​ഡാമിലെ ജലനിരപ്പ് +36.90 മീറ്ററിലേക്ക് താഴ്ത്തേണ്ടതുണ്ട്. ഇതിനായി  ഇന്ന് (
മേയ് 20) മുതൽ കനാൽ വഴിയുള്ള ജലവിതരണം നിർത്തിവെക്കുന്നതാണ്. തുടർന്നായിരിക്കും സ്പിൽവേ ഷട്ടറുകൾ ഘട്ടങ്ങളായി തുറക്കുക. 

പുഴക്കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

date