സ്വകാര്യ മേഖലയിൽ തൊഴിലവസരം
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 മെയ് 29 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ 3.30 വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്.
എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 300 രൂപ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.
രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ആധാർ, വോട്ടേഴ്‌സ് ഐഡി, പാസ്പോർട്ട്, അല്ലെങ്കിൽ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി നിശ്ചിത സമയത്ത് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ -6282442046 ,9446926836 ,0484-2422452 , 9446025780
- Log in to post comments