Skip to main content

കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷിക്കാനുള്ള തീയതി മെയ് 27 വരെ നീട്ടി

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി മെയ് 27 വരെ നീട്ടി. ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നിവയാണ് കോഴ്‌സുകൾ. പൊതുപ്രവേശന പരീക്ഷ ജൂണ്‍ 1-ന് ഓണ്‍ലൈനായി നടക്കും.
​ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ ഒരു വര്‍ഷമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം.
​ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ടാകും.
​അപേക്ഷാഫീസ് 300 രൂപയാണ് (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ). ബാങ്ക് മുഖേനയോ ജി-പേ വഴിയോ ഫീസ് അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ www.kma.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.
​ഫോണ്‍: 0484-2422275, 8590320794 (ഡയറക്ടര്‍)

date