Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2025-26 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഇൻകം & എക്സ്‌പെൻഡിച്ചർ സ്റ്റേറ്റ്‌മെൻ്റ്, ബാലൻസ് ഷീറ്റ്, രസീപ്റ്റ് & പേയ്മെൻ്റ് സ്റ്റേറ്റ്‌മെൻറ്, ട്രയൽ ബാലൻസ് എന്നിവയാണ് തയ്യാറാക്കേണ്ടത്.
സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷനുകൾ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ സമർപ്പിക്കാം. കവറിനു മുകളിൽ ക്വട്ടേഷൻ നമ്പറും ആവശ്യവും രേഖപ്പെടുത്തണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 മെയ് 29 ഉച്ചയ്ക്ക് 2 . കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമിതി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484-2754000
date
- Log in to post comments