Post Category
സെന്‍സസ് 2027: രണ്ടാംഘട്ട പരിശീലനം തുടങ്ങി
സെന്‍സസ് പ്രവര്ത്തനങ്ങളുടെഭാഗമായ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കലക്ട്രേറ്റ് ഐ ടി ട്രെയിനിംഗ് ഹാളില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി.കെ വിനീത് അധ്യക്ഷനായി.
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഫീല്‍ഡ് ട്രെയിനര്‍മാര്‍. ആകെ 87 പേരുണ്ട്. അടുത്തഘട്ടത്തില്‍ രണ്ട് ഫീല്‍ഡ് ട്രെയിനര്‍മാരടങ്ങുന്ന സംഘങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കും.
date
- Log in to post comments