Skip to main content

റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ ഒഴിവ്

ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി, മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളിലെ 6 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അന്തേവാസികളുടെ രാത്രികാല പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി: 25-40. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് സഹിതം മെയ് 30 ന് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഫോണ്‍  04864224399
 

date