Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് രണ്ട് കോടി രൂപവരെ  മൈക്രോ ക്രെഡിറ്റ് വായ്പ

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി രണ്ട് കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. 75 ശതമാനമെങ്കിലും ഒ.ബി.സി. അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (മുസ്‌ലീം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ, സിക്ക്) അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ /ജെഎല്‍ജികള്‍ എന്നിവയ്ക്കാണ് വായ്പ വിതരണം ചെയ്യേണ്ടത്.  വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെയും ജെഎല്‍ജി കള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കും.  വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാ പരിധി 60000 രൂപയാണ്.  സി.ഡി.എസിന്് 2.5 മുതല്‍ 3.5 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍/ ജെഎല്‍ജികള്‍/വ്യക്തിഗത ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യും.  തിരിച്ചടവ് കാലാവധി 36 മാസം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ /ഉപജില്ലാ ഓഫീസുകളില്‍  ജനുവരി 19 നകം നല്‍കണം.  അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസുകളെ പദ്ധതി സംബന്ധിച്ച് വിശദീകരണവും വിശദമായ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ശില്പശാലയിലേക്ക് ക്ഷണിക്കുന്നതാണ്. ശില്പശാലയില്‍ വെച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യൂസര്‍നെയിം എന്നിവ ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. 

                                                     (പിഎന്‍പി 4186/18)

date