Skip to main content

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 3.65 കോടിയുടെ വാര്‍ഷിക പദ്ധതിക്ക്  അംഗീകാരം

 

         ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ 3.65 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു.

          ജനങ്ങളുടെ അടിസ്ഥാന വികസനത്തിനും ലൈഫ് പദ്ധതിക്കും 44.5 ലക്ഷം രൂപയും പച്ചക്കറി, നെല്‍കൃഷി, ഇടവിള കൃഷി, വെറ്റകൃഷി, കാലിത്തൊഴുത്ത് നവീകരണം, മുട്ടക്കോഴി വളര്‍ത്തല്‍, ക്ഷീരവികസനം എന്നിവയ്ക്ക് 29 ലക്ഷം രൂപയുടേയും പാലിയേറ്റീവ് കെയറിന് 10.5 ലക്ഷം രൂപയുടെയും പഠനമുറി, ലാപ്‌ടോപ്, വാട്ടര്‍ ടാങ്ക്, വിവാഹധനസഹായം കട്ടില്‍ എന്നിവ ഉള്‍പ്പെടെ പട്ടികജാതി വികസന പദ്ധതികള്‍ക്ക് 45.65 ലക്ഷം രൂപയുടേയും പശ്ചാത്തല മേഖലയില്‍ ഒരു കോടി 94 ലക്ഷം രൂപയുടേയും അടങ്കല്‍ തുകയ്ക്കുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം  ലഭിച്ചത്.                             (പിഎന്‍പി 4188/18)

date