Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും സഭാനടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്)ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെൻററി സ്റ്റഡീസ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി താല്പര്യമുള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. (തത്തുല്യം) വിജയമാണ്. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് ഇല്ല. പൂരിപ്പിച്ച അപേക്ഷ ജൂൺ 15ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2512662/2453/26709496551719 വെബ്‌സൈറ്റ് : www.niyamasabha.org .

പി.എൻ.എക്‌സ്. 1623/2026

date