Post Category
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാർലമെൻററി സ്റ്റഡീസ് കോഴ്‌സിന് അപേക്ഷിക്കാം
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും സഭാനടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെൻറർ (പാർലമെന്ററി സ്റ്റഡീസ്)' വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി താല്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ്. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 200 രൂപ. പൂരിപ്പിച്ച അപേക്ഷ ജൂൺ 15ന് മുമ്പായി നിശ്ചിത ഫീസ് ഒടുക്കിയ പേ-ഇൻ-സ്ലിപ്/ ഓൺലൈൻ ട്രാൻസ്ഫർ രസീത് സഹിതം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2512662/2453/2670, 9496551719, www.niyamasabha.org .
പി.എൻ.എക്‌സ്. 1624/2026
date
- Log in to post comments