Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വയനാട് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർകുക്ക് എന്നീ തസ്തികകളിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായംപ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 29 ന് രാവിലെ 10 ന് മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ (മാനന്തവാടിബി.എസ്.എൻ.എൽ ന് സമീപം) നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. അഡീഷണൽ ടീച്ചറിന് ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. കുക്ക് (റസിഡൻഷ്യൽ) ന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പ്രതിമാസം 7500/- രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർകേരള മഹിള സമഖ്യ സൊസൈറ്റിറ്റി.സി. 20/1652കല്പനകുഞ്ചാലുംമൂട്കരമന പി.ഒതിരുവനന്തപുരംഫോൺ: 0471 - 2348666www.keralasamakhya.org .

പി.എൻ.എക്‌സ്. 1625/2026

date