Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗുകൾ ജൂൺ 2 മുതൽ തൃശൂർ, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ 

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗുകൾ ജൂൺ ആദ്യവാരം തൃശൂർ, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നടക്കും. ജൂൺ 2 മുതൽ 5 വരെയുള്ള തീയതികളിൽ രാവിലെ 10:30 മുതലാണ് സിറ്റിംഗുകൾ നടക്കുക. നിലവിലുള്ള കേസുകൾ പരിഗണിക്കുന്നതിനൊപ്പം, സിറ്റിംഗ് നടക്കുന്ന ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും നേരിട്ട് സ്വീകരിക്കും.

തൃശൂരിലെ ക്യാമ്പ് സിറ്റിംഗ് ജൂൺ 2, 3 തീയതികളിൽ കോവിലകത്തുംപാടം തിരുവമ്പാടിയിലുള്ള കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കും. ജൂൺ രണ്ടിന്  ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ ഉൾപ്പെടുന്ന സിംഗിൾ ബെഞ്ചും, മൂന്നിന് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചുമായിരിക്കും കേസുകൾ പരിഗണിക്കുക.

കോട്ടയം ജില്ലയിലെ സിറ്റിംഗ് ജൂൺ നാലിന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കും. ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് സിറ്റിംഗ് നടത്തുക.  ജൂൺ അഞ്ചിന് മൂവാറ്റുപുഴ വൈ എം സി എ കോൺഫറൻസ് ഹാളിൽ  മൂവാറ്റുപുഴ മേഖലയിലെ സിറ്റിംഗ് നടക്കും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസുകൾ പരിഗണിക്കും. 
 

date