കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പരിധിയിൽ അങ്കണവാടി/ക്രഷ് തസ്തികകളിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിൽ വരുന്ന അങ്കണവാടി കം ക്രഷുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിവിഷൻ 19 (സെക്ടർ 2) പെൻഷൻ ഭവനിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷ് നം. 43-ൽ ഹെൽപ്പർ തസ്തികയിലും, ഡിവിഷൻ 65 (സെക്ടർ 3) മണപ്പാട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷ് നം. 95-ൽ വർക്കർ തസ്തികയിലുമാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട ഡിവിഷനുകളിൽ സ്ഥിരതാമസക്കാരായ, സേവന താല്പര്യവും മതിയായ ശാരീരിക ക്ഷമതയുമുള്ള വനിതകൾക്കാണ് അവസരം.
പ്രായപരിധി 18നും 35 നും മദ്ധ്യേ. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യത. അങ്കണവാടികൾ സ്ഥിതി ചെയ്യുന്ന അതേ ഡിവിഷനിലുള്ള യോഗ്യരായവർക്കാണ് നിയമനത്തിൽ മുൻഗണന. ഈ ഡിവിഷനുകളിൽ നിന്നും യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ തൊട്ടടുത്ത ഡിവിഷനുകളിൽ ഉള്ളവരെയും പരിഗണിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ തേവര ഫെറിയിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. അവസാന തീയതി ജൂൺ 6 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 0484-2663169, 7306988476, 9188959726 എന്നീ ഫോൺ നമ്പറുകളിലോ kochiurbanicds@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
- Log in to post comments