Skip to main content

റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശ്ശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള മുഴുവൻ സ്കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ പരിശീലന ക്ലാസും "വിമുക്തി"ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.

എടപ്പാൾ ഐ ഡി ടി ആർ ഇൻചാർജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. എം. അപ്പു, സൂരജ് എന്നിവരാണ് റോഡ് സുരക്ഷ ക്ലാസ്സ് നയിച്ചത്.

മൺസൂൺ കാല വാഹന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാർക്കായി തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പരിശീലനം സംഘടിപ്പിച്ചത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നടത്തിയ പരിശീലനത്തിൽ നൂറിലധികം സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു.

 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുകു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ്, സുജിത് ജോർജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

date