Skip to main content

വിജ്ഞാനവാടി കോഡിനേറ്റർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ  വിജ്ഞാനവാടിയിലേക്ക്  കോഡിനേറ്റർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.  പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പ്രതിജ്ഞാനവും 21 നും 45നുമിടയിൽ  പ്രായപരിധിയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ  തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം തൃശ്ശൂർ ജില്ല പട്ടികജാതി വികസന ഓഫീസിൽ ജൂൺ 29ന് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2360381.

date